Monday, 18 June 2012

പരിശീലന രീതി:
തികച്ചും സൌജന്യമായാണ് എല്ലാ പരിശീലനങ്ങളും നല്‍കപ്പെടുന്നത്. ഒരു വ്യക്തി ആഗ്രഹിക്കുന്നതും റുഡ്സെറ്റ്‌ നല്‍കുന്നതുമായ പരിശീലന വിഷയങ്ങള്‍ വിദഗ്ദരായ അധ്യാപകര്‍ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകള്‍ വഴി ആയിരിക്കും നല്‍കപ്പെടുക. 100% സൌജന്യ ഭക്ഷണം, 100% സൌജന്യ താമസം, 100% സൌജന്യ പരിശീലനം എന്നിവ നല്‍കുന്നു. പൂര്‍ണ്ണമായും സസ്യാഹാരം ആണ് റുഡ്സെറ്റ്‌ നല്‍കുന്നത്. 

അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍ 
  1. കണ്ണൂര്‍, കാസര്ഗോഡ്, വയനാട്, മാഹി തുടങ്ങിയ ജില്ലകളില്‍ താമസിക്കുന്നവര്‍ 
  2. പ്രായം 18നും 45നും ഇടയില്‍ 
  3. സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാനുള്ള താല്പര്യം 
  4. പരിശീലനം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ ഉള്ള മുന്‍ പരിചയം 
  5. എഴുതാനും വായിക്കാനും ഉള്ള കഴിവ് 
എങ്ങനെ ആണ് അപേക്ഷിക്കേണ്ടത് 
 പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ താഴെ പറയുന്നവ ഒരു വെള്ള കടലാസ്സിലോ, ഇന്ലന്റിലോ എഴുതുക.
  1. പേര് 
  2. രക്ഷിതാവിന്റെ പേര് 
  3. വയസ്സ് 
  4. മേല്‍വിലാസം 
  5. ഫോണ്‍  നമ്പര്‍ 
  6. പരിശീലനം ആഗ്രഹിക്കുന്ന വിഷയം 
  7. മുന്‍ പരിചയം  
എന്നിവ കാണിച്ച്  താഴെ കൊടുത്ത വിലാസത്തില്‍ അയക്കുക

ഡയറക്ടര്‍
റുഡ്സെറ്റ്‌ ഇന്‍സ്റ്റിട്യൂട്ട്
നിയര്‍ ആര്‍ ടി എ ഗ്രൌണ്ട്
കാഞ്ഞിരങ്ങാട് പി ഒ
കരിമ്പം വഴി
കണ്ണൂര്‍ 670 142

Rudset Institute, Kannur


 തൊഴിലില്ലാത്ത യുവജനങ്ങള്‍ക്ക്‌ വേണ്ടി 1982ല്‍ കര്‍ണ്ണാടകയിലെ ഉജിരെ എന്ന സ്ഥലത്ത്പരീക്ഷണമായി തുടങ്ങിയ റുഡ്സെറ്റ്‌ ഇന്‍സ്ട്ടിട്യുറ്റ് ഇന്ന് രാജ്യം മുഴുവനും പടര്‍ന്നു നില്‍ക്കുന്ന മഹത്തായ ഒരു സ്ഥാപനമാണ്‌. കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റുഡ്സെറ്റ്‌ ഇന്‍സ്ട്ടിട്യുറ്റ് കേരളത്തിലെ ഒരേ ഒരു റുഡ്സെറ്റ്‌ ഇന്‍സ്ട്ടിട്യുറ്റ് ആണ്. ജാതി മത ലിംഗ ഭേദമില്ലാതെ പൂര്‍ണ്ണമായും സൌജന്യമായി സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമാണ്‌ റുഡ്സെറ്റ്.  ഈ സ്ഥാപനം സ്പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട 3 സ്ഥാപനങ്ങള്‍ ആണ്. ധര്‍മ്മസ്ഥല ശ്രീ മന്ജ്ജുനാധേശ്വര ക്ഷേത്രത്തിന്‍റെ  കീഴിലുള്ള  SDME Trust [Sree Dharmasthala Manjunatheswara Educational Trust], സിണ്ടികേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നിവരാണ്.